India - 2026
ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ മൃതസംസ്കാരം നാളെ
പ്രവാചകശബ്ദം 04-10-2024 - Friday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക റെക്ടറും രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഡയറക്ടറുമായിരുന്ന ഫാ. ഗ്രിഗറി ഓണംകുളം (63) അന്തരിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.15ന് അതിരമ്പുഴയിലുള്ള സഹോദരൻ ഓണംകുളം ഷാജി ഫ്രാൻസിസിന്റെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം 2.15ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാനയെത്തുടർന്ന് സംസ്കാരം നടത്തും.
ഇന്ന് 1.30 മുതൽ രണ്ടുവരെ ചെത്തിപ്പുഴ സെൻ്റ തോമസ് ആശുപത്രി മോർച്ചറി യിലും അദ്ദേഹം വികാരിയായി സേവനം ചെയ്‌തുവന്ന ചമ്പക്കുളം സെന്റ് മേ രീസ് ബസിലിക്കയിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ നാലുവരെയും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ചങ്ങനാശേരി അതിരൂപത ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറിയാണ് ഫാ. ഗ്രിഗറി ഓണംകുളം. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, അതി രൂപത ഡിസിഎംഎസ് ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1961 ജൂലൈ ആറിന് അതിരമ്പുഴ ഓണംകുളം പരേതനായ ലൂക്ക ഫ്രാൻസിസ് -ചിന്നമ്മ ദമ്പതികളുടെ മകനായി ജനനം. കുറിച്ചി, നാഗ്‌പുർ സെമിനാരികളിൽ പഠനം. 1987 ഏപ്രിൽ 29ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളി അസിസ്റ്റന്റ് വികാരി, പറാൽ, മാടപ്പള്ളി, തുരുത്തി പള്ളികളിൽ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)












