India - 2026

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോ മലബാർ സഭ

പ്രവാചകശബ്ദം 08-11-2024 - Friday

മുനമ്പം: വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്നത്തിൽ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാർസഭയുടെ പി.ആർ.ഓ റവ. ഡോ. ആന്റണി വടക്കേകര വി.സി. ആവശ്യപ്പെട്ടു.

നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തിൽ, പ്രദേശവാസികളുടെ ആശങ്കകളകറ്റുന്ന മനുഷ്യത്വപരവും ശാശ്വതവുമായ പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു.

മുനമ്പത്തെ തീരദേശവാസികളുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേൾക്കാനും അവരുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിച്ചുനൽകാനും ഒരു നിയമവും തടസ്സമാകരുത്. കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പർദ്ദയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണ നേതൃത്വവും ജാഗ്രത പുലർത്തണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും സത്വരവും രമ്യവുമായ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങണമെന്നും ഫാ. ആന്റണി വടക്കേകര പ്രസംഗത്തിൽ പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 610