Events - 2025

"കരുണയുടെ പുണ്യ കവാടം കടക്കൽ" ആത്മീയ സംഗമം 17 ന് ബ്രൈറ്റൺ & അരുൻഡൽ രൂപതയിൽ

സ്വന്തം ലേഖകന്‍ 14-09-2016 - Wednesday

ദൈവകരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ബ്രൈറ്റൺ & അരുൺഡൽ രൂപതയിലെ വിശ്വാസികൾ സെപ്റ്റംബർ 17ന് ശനിയാഴ്ച ഔവർ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രൽ പള്ളിയിൽ ഒത്തുചേരുന്നു. "ഏറ്റവും ആത്മീയ ഒരുക്കത്തോടെ കുമ്പസാരിച്ച് പ്രസാദവരാവസ്ഥയിൽ കരുണയുടെ വാതിലിലൂടെ ദേവാലയത്തിൽ പ്രവേശിച്ച് വി. കുർബാനയും കുർബാന സ്വീകരണവും നടത്തി മാർപ്പാപ്പയുടെ നിയോഗത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകവഴി പൂർണ്ണ ദണ്ഡവിമോചനം സാദ്ധ്യമാകുന്നു"എന്നതാണ് കരുണയുടെ വർഷത്തിൽ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

കരുണയുടെ ദൈവപരിപാലനയെപ്പറ്റി ആത്മീയ അഭിഷേകം തുളുമ്പുന്ന വചന പ്രഘോഷണവുമായി പ്രശസ്ത ധ്യാന ഗുരു റവ. ഫാ. സിറിൽ ജോൺ ഇടമന ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വംനൽകും.രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് 4 ന് അവസാനിക്കും.ചാപ്ലയിൻ ഫാ. ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കരുണയുടെ കവാടം കടക്കൽ രൂപതയിലെ വൻ ആത്മീയ സംഗമമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ്. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

സ്ഥലം

Our Lady and St.Philip

Cathedral Church

London Road

Arundal

BN 18 9AY.

കൂടുതൽ വിവരങ്ങൾക്ക്;

ബിജോയി ആലപ്പാട്ട് 07960000217.

More Archives >>

Page 1 of 6