Events

ബ്രിട്ടനിലെ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയത്തെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിസംബോധന ചെയ്തു

സ്വന്തം ലേഖകന്‍ 20-09-2016 - Tuesday

പ്രസ്റ്റന്‍: ബ്രിട്ടനിലെ സിറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ യുകെ യിലെ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയം തിങ്കളാഴ്ച പ്രസ്റ്റണില്‍ നടന്നു. യുകെയിലെ വിവിധ രൂപതകളില്‍ ജോലിചെയ്യുന്ന ഇരുപത്തി അഞ്ചില്‍ പരം മലയാളി വൈദികർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. മെത്രാനായി നിയോഗിക്കപ്പെട്ട ശേഷം ഞായറാഴ്ചയാണ് അദ്ദേഹം ബ്രിട്ടനില്‍ എത്തിയത്.

രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വൈദിക കൂട്ടായ്മയിൽ മെത്രാഭിഷേക ശുശ്രൂഷകളുടെ ജെനെറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടി സ്വാഗതം ആശംസിച്ചു, ജോയിന്റ് കണ്‍വീനര്‍ റെവ, ഡോ. മാത്യു ചൂരപൊയ്കലിന്റെ ആമുഖ പ്രസംഗം നടത്തി. അതിനുശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേക ശുശ്രൂഷകൾക്കും രൂപതയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും യുകെയിലെ മുഴുവന്‍ വൈദികരുടെയും അല്മായസമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ഥനയും അഭ്യര്‍ഥിച്ചുകൊണ്ടാണ് സംസാരിച്ചു.

മെത്രാഭിഷേക ശുശ്രൂഷയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന പതിനാലോളം കമ്മറ്റികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ഉച്ചക്ക് രണ്ടു മണിയോടെ പ്രിസ്ബിറ്റേറിയം അവസാനിച്ചു. തുടര്‍ന്ന് പതിനാലു കമ്മറ്റികളുടെയും കണ്‍വീനര്‍മാരായ വൈദികര്‍ പ്രത്യേകം യോഗം ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്തി.

റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍പുത്തെന്‍പുരയുടെ നേതൃത്വത്തില്‍ വോളന്റീയര്‍മാരും മറ്റു കമ്മറ്റി അംഗങ്ങളും മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്ന നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം പിന്നീട് സന്ദര്‍ശിച്ചു. ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സൗകര്യ പ്രദമായ രീതിയിൽ ക്രമീകരണങ്ങൾ എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് സ്റ്റേഡിയത്തിന്റെ അധികാരികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സ്റ്റേഡിയത്തില്‍ വച്ച് പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി.

More Archives >>

Page 1 of 7