India - 2026
സമാധാനത്തിനു വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രാർത്ഥന നടത്തി
പ്രവാചകശബ്ദം 05-03-2026 - Thursday
തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് കറണ്ട് അഫയേഴ്സ് കമ്മീഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന പ്രാർഥന നടത്തി. കെസിസി ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ അധ്യക്ഷനായി. ബിഷപ് ഡോ. ഓസ്റ്റിൻ എം.എ. പോൾ ഉദ്ഘാടനം ചെയ്തു.
സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ ജസ്റ്റിൻ രാജ്, കെസിസി ജില്ലാ സെക്രട്ടറി റവ.ഡോ എ ൽ.ടി. പവിത്രസിംഗ്, കെസിസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ്. കേണൽ സജൂ ഡാനിയേൽകറണ്ട് അഫയേ ഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ ടി.ഇ.സ്റ്റീഫൻസൺ, ഫാ. സജി മേക്കാട്ട്, റവ. ഫാ. സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ. പ്രകാശ്, റവ.ഡബ്ളിയു. ലിവിംഗ് സ്റ്റൺ, ഷെവ. ഡോ. കോശി എം. ജോർജ്, ടി.ജെ. മാത്യു മാരാമൺ, ജെ. വിജയരാജ്, ജെ.വി സന്തോഷ്, ജെ. വർഗീസ് എന്നിവർ നേതൃത്വം നൽകി.

















