News - 2026
കിഴക്കന്‍ ജെറുസലേമിൽ കന്യാസ്ത്രീക്ക് നേരെ ആക്രമണം
പ്രവാചകശബ്ദം 30-04-2026 - Thursday
ജെറുസലേം: കിഴക്കന്‍ ജെറുസലേമിൽ ഇസ്രായേലി സ്വദേശി നടത്തിയ ആക്രമണത്തിൽ കന്യാസ്ത്രീക്ക് പരിക്ക്. വംശീയ ആക്രമണമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ആക്രമണത്തിൽ കന്യാസ്ത്രീയുടെ മുഖത്ത് പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജെറുസലേമിലും പരിസരങ്ങളിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ സേനയും കോളനിവാസികളും നടത്തുന്ന ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവമെന്നു അൽ-ബൈദർ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടന വ്യക്തമാക്കി. വംശീയ ആക്രമണമാണെന്ന നിഗമനത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും കിഴക്കൻ ജെറുസലേമിലെ പള്ളികളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
സമീപ വർഷങ്ങളിൽ വിശ്വാസപരമായ സ്ഥലങ്ങൾക്കും കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായേലികളുടെ ആക്രമണം ശക്തമാണ്. കിഴക്കൻ ജെറുസലേമിലെ ഏകദേശം 250,000 പേർ ഉൾപ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ നൂറുകണക്കിന് വാസസ്ഥലങ്ങളിലായി ഏകദേശം 750,000 ഇസ്രായേലി അധിനിവേശക്കാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരാണ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 2023 ഒക്ടോബർ മുതൽ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും അധിനിവേശക്കാരും നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















