India - 2026

ഇടുക്കി രൂപതയെ ദുഃഖത്തിലാഴ്ത്തി യുവവൈദികന്റെ അപ്രതീക്ഷിത വിയോഗം

പ്രവാചകശബ്ദം 17-05-2026 - Sunday

കരിമ്പൻ: കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്‍റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) ആണ് മരിച്ചത്. മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറിപോകുന്ന മുരിക്കുംതൊട്ടി പള്ളിയിലെ സഹ വികാരിയെ യാത്രയയയ്ക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ക‌ാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സമാപന ശുശ്രൂഷകൾക്കുശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം രാവിലെ ഏഴിന് മുരിക്കുംതൊട്ടി സെൻ്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും. ഒന്‍പതിന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ജോസഫ് - മേരി ദമ്പതികളുടെ മകനാണ് ഫാ. ജോസഫ് കോയിക്കൽ. സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »