News - 2026
സെപ്റ്റംബർ മാസത്തിൽ ലെയോ പാപ്പ ഫ്രാൻസിലേക്ക് സന്ദര്‍ശനം നടത്തും
പ്രവാചകശബ്ദം 17-05-2026 - Sunday
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ പതിനെട്ട് വർഷങ്ങൾക്കു ശേഷം വരുന്ന സെപ്റ്റംബർ മാസത്തിൽ ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലേക്ക് അപ്പസ്തോലിക യാത്ര നടത്തും. 2008-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഫ്രാന്‍സില്‍ അവസാനമായി സന്ദര്‍ശനം നടത്തിയ പാപ്പ. സെപ്റ്റംബര്‍ 25 മുതൽ 28 വരെ തീയതികളിലാണ് സന്ദര്‍ശനം നടത്തുന്നത്. അപ്പസ്തോലിക യാത്രയുടെ ഭാഗമായി, യുനെസ്കോയുടെ ഓഫീസും പാപ്പ സന്ദർശിക്കും.
ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്ക സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് അപ്പസ്തോലികയാത്ര നടത്താൻ പാപ്പ തീരുമാനിച്ചത്. ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏപ്രിൽ 10ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വത്തിക്കാനിലെത്തി പാപ്പയെ കണ്ടിരുന്നു. അതിനും മുൻപ്, 2018-ലും 2021-ലും 2022-ലും ഫ്രഞ്ച് പ്രസിഡന്റ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















