Events - 2025
കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക കൺവെൻഷൻ; ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് 25 ന്
ബാബു ജോസഫ് 27-09-2016 - Tuesday
റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന, ആയിരങ്ങൾക്ക് രോഗശാന്തിയും ജീവിത നവീകരണവും പകർന്നു നൽകുന്ന തണ്ടർ ഓഫ് ഗോഡ് ഒക്ടോബർ 25 ന് നടക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും.നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈ ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു.
ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ, വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു.
കൺവെൻഷനായുള്ള ഒരുക്കങ്ങളും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് പ്രത്യേക യാത്രാസൌകര്യം ഒരുക്കിയിട്ടുണ്ട്.
അഡ്രസ്സ്;
St.Wilfrid's Catholic School
St.Wilfrid's Way,
Old Horsham Road
Crawley. RH11 8PG.
കൂടുതൽ വിവരങ്ങൾക്ക്;
ബിജോയി ആലപ്പാട്ട് . 07960000217
Email. bijoyalappatt@yahoo.com