Events - 2025
അഖണ്ഡ ജപമാല സെപ്റ്റംബര്‍ 30നു; പ്രാര്‍ത്ഥനാ നിറവോടെ ഒക്ടോബര്‍ മാസ കണ്‍വെന്‍ഷന്‍
ജോസ് കുര്യാക്കോസ് 22-09-2016 - Thursday
ഒക്ടോബര്‍ 8ാം തീയതിയിലെ സെക്കന്‍റ് സാറ്റര്‍ഡെ കണ്‍വെന്‍ഷനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയില്‍ ഉയര്‍ത്തപ്പെടുകയാണ്. ബഥേല്‍ സെന്ററിന്റെ മെയിന്‍ ഹാളില്‍ പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ശുശ്രൂഷ അനേകരെ ആകര്‍ഷിക്കും. അതിശക്തരായ 2 ആത്മീയ ശുശ്രൂഷകരുടെ സാന്നിധ്യം രോഗ സൌഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്ന അനേകര്‍ക്ക് പ്രത്യാശ പകരുന്ന വാര്‍ത്തയാണ്.
നീണ്ട വര്‍ഷങ്ങളായി ജര്‍മനിയില്‍ ശക്തമായ കരിസ്മാറ്റിക്ക് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ മാര്‍ഗരീറ്റ അറിയപ്പെടുന്ന രോഗശാന്തി ശുശ്രൂഷകയാണ്. ആയിരകണക്കിന് ജര്‍മ്മന്‍ വംശജരെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുന്ന സിസ്റ്ററിന്റെ ശുശ്രൂഷകള്‍ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹദായകമായി മാറും.
ന്യൂ ഡ്വാന്‍ കോണ്‍ഫറന്‍സ് , സെലിബ്രേറ്റ് തുടങ്ങിയ ഇംഗ്ലീഷ് കരിസ്മാറ്റിക്ക് ശുശ്രൂഷകളില്‍ സജീവ സാന്നിധ്യമായ ലളിത് പെരേര യൂറോപ്പില്‍ അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനാണ്. കമ്മ്യൂണിറ്റി ഓഫ് റൈസന്‍ ലോര്‍ഡിന്റെ സ്ഥാപകനായ ഇദ്ദേഹം 40 വര്‍ഷത്തില്‍ അധികമായി നവീകരണ രംഗത്ത് പരിശുദ്ധാത്മാവ് വഴി നടത്തുന്ന വ്യക്തിയാണ്.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന അനേകരെ കൂട്ടികൊണ്ട് വരുവാന്‍ ഒക്ടോബര്‍ മാസ കണ്‍വെന്‍ഷന്‍ കാരണമാകുകയാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടിയും ഇംഗ്ലീഷ് സംസാരിക്കുന്ന ആയിരങ്ങളുടെ കടന്നു വരവിനു വേണ്ടിയും സെപ്റ്റംബര്‍ 30നു രാവിലെ 8 മണി മുതല്‍ ഒക്ടോബര്‍ 1നു രാവിലെ 8മണി വരെ അഖണ്ഡ ജപമാല സെഹിയോന്‍റെ നിത്യാരാധന ചാപ്പലില്‍ ആരംഭിക്കും.
ജപമാല മാസത്തിലേക്ക് ആഘോഷപൂര്‍വ്വം പ്രവേശിക്കുവാന്‍ ഈ ശുശ്രൂഷ അനേകരെ സഹായിക്കും. പകലും രാത്രിയുമായി നടക്കുന്ന അഖണ്ഡ ജപമാലയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ നൂറുകണക്കിനു കുടുംബങ്ങളെ സംഘാടകര്‍ പ്രതീക്ഷിക്കുകയാണ്. പ്രദേശത്തിന് വേണ്ടി, കുടുംബങ്ങള്‍ക്ക് വേണ്ടി, കുട്ടികള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ കരം പിടിച്ച് പ്രാര്‍ത്ഥിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
അഖണ്ഡ ജപമാല നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:
Sacred Heart & St. Margret Mary Church
85, Prestburg Rd
Aston, Birmingham, B66EG
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സിസ്റ്റര്‍ മീന 07957342742
ജോസ് 07414747573
ദേശത്തിന്റെ ആത്മീയ ഉത്സവത്തിലേക്ക് യേശു നാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
.....പ്രാര്‍ത്ഥിക്കാം- ഒന്നിച്ച് പ്രവര്‍ത്തിക്കാം- യൂറോപ്പിന്റെ വിശ്വാസ വസന്തത്തിനായി.....