India - 2026

സിബിസിഐ എക്യുമെനിക്കൽ യോഗം ചേര്‍ന്നു

പ്രവാചകശബ്ദം 20-09-2026 - Sunday

ബംഗളൂരു: സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അവസാനഭാഗത്ത് നാഷ്ണൽ എക്യുമെനിക്കൽ ബിഷപ്‌സ് ഫെലോഷിപ്പിന്റെയും നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഓഫ് ഇന്ത്യയുടെയും സംയുക്ത യോഗം ചേർന്നു. സിബിസിഐ പ്രസിഡന്‍റ് കർദ്ദിനാൾ ഡോ. ആൻ്റണി പുള ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ഭാരതത്തിലെ വിവിധ ക്രൈസ്‌തവ സഭകളിലെ മെത്രാന്മാരും പ്രതിനിധികളും പങ്കെടുത്തു.

ഭാരതത്തിലെ ക്രൈസ്‌തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ യോഗം ചർച്ച ചെയ്തു‌. സിബിസിഐ ഡെസ്‌ക് ഫോർ എക്യുമെനിസം ചെയർ മാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമാപന സന്ദേശം നൽകി. സിബിസിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. മാത്യു കോയിക്കൽ, സിബിസിഐ ഡെസ്‌ക് ഫോർ എക്യുമെനിസം സെക്രട്ടറി ഫാ. അന്റോണി രാജ് തുമ്മ എന്നിവർ നേതൃത്വം നൽകി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »