News - 2026

ലെയോ പാപ്പയുടെ പ്രതിവാര പൊതു കൂടിക്കാഴ്ച നാളെ മുതല്‍

പ്രവാചകശബ്ദം 20-10-2026 - Tuesday

വത്തിക്കാന്‍ സിറ്റി: ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ ലെയോ പാപ്പ, നാളെ ബുധനാഴ്ച വത്തിക്കാൻ ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്ക്കു എത്തിച്ചേരും. ശ്വാസകോശ അർബുദ ബാധയെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം, ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ ലെയോ പാപ്പ നാളെ വത്തിക്കാൻ ചത്വരത്തിൽ എത്തുമെന്നും പാപ്പാ ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമെന്നും വത്തിക്കാൻ സ്ഥിരീകരിച്ചു.

ബുധനാഴ്ച നടക്കാറുള്ള പ്രതിവാര കൂടിക്കാഴ്ചയില്‍ സാധാരണയായി ചെയ്യാറുള്ളതുപോലെ തുറന്ന വാഹനത്തിൽ വിശ്വാസികളുടെ ഇടയിലൂടെ അദ്ദേഹം സഞ്ചരിക്കുമോ എന്നതുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. അതേസമയം, കാസ്തൽ ഗന്തോൾഫോ വസതിയിലേക്കുള്ള യാത്ര പാപ്പാ ഒഴിവാക്കി. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം വത്തിക്കാനിൽ തന്നെ തുടരും. പാപ്പയുടെ വരും ദിവസങ്ങളിലെ മറ്റ് ഔദ്യോഗിക പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

More Archives >>

Page 1 of 1236