India - 2026
ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന കലോത്സവം: മാനന്തവാടി രൂപതക്ക് കിരീടം
പ്രവാചകശബ്ദം 19-11-2026 - Thursday
തലശേരി: ചെറുപുഷ്പ മിഷൻലീഗ് കേരള സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗപ്രഭ- 2026 സംസ്ഥാന കലാമത്സരത്തിൽ മാനന്തവാടി രൂപതയ്ക്ക് ഓവറോൾ കിരീടം. പാലാ രൂപത രണ്ടാം സ്ഥാനവും കോതമംഗലം രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കലാമത്സരത്തിൽ കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി 1200ലധികം മത്സരാർഥികൾ പങ്കെടുത്തു.
സാഹിത്യമത്സര വിഭാഗത്തിൽ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും പാലാ രൂപത രണ്ടാം സ്ഥാനവും തലശേരി രൂപത മൂന്നാം സ്ഥാനവും നേടി. കലാമത്സര വിഭാഗത്തിൽ പാലാ രൂപത ഒന്നാം സ്ഥാനവും കോതമംഗലം രൂപത രണ്ടാം സ്ഥാനവും മാനന്തവാടി രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനവും സമ്മാനദാനവും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തലശേരി അ തിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി മുഖ്യപ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ഷിനോജ് പുന്നയ്ക്കൽ, തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിബിൻ വയലുങ്കൽ, അന്തർദേശീയ പ്രസിഡന്റ് ഡേവിഡ് വല്ലൂരാൻ, സംസ്ഥാന ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, സാൻജോസ് മെട്രോപൊളി റ്റൻ സ്കൂൾ മാനേജർ ഫാ. മാത്യു മുക്കുഴി, പ്രിൻസിപ്പൽ ലിൻസി പി. സാം, സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ എന്നിവർ പ്രസംഗിച്ചു.
അന്തർദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പിൽ, ദേശീയ പ്രസിഡൻ്റ് സുജി പുല്ലുക്കാട്ട്, തലശേരി അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര, ദേശീയ സെക്രട്ടറി ലൂക്ക് അലക്സ്, ദേശീയ വൈസ് ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, സംസ്ഥാന വൈസ് ഡയറക്ടർ ഫാ. ജിബിൻ വേലിക്കകത്ത്, സിസ്റ്റർ ലിസ്നി എസ്ഡി, മലബാർ റീജണൽ ഓർഗനൈസർ ബാബു ചെട്ടിപ്പറമ്പിൽ, തലശേരി അതിരൂപത സെക്രട്ടറി മനോജ് മുടവനാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിഷ ഓലിക്കൽ എന്നിവ ർ പങ്കെടുത്തു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















