Events - 2025
ബഥേൽ ഒരുങ്ങുന്നു; ജപമാലമാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ
സ്വന്തം ലേഖകന്‍ 07-10-2016 - Friday
യൂറോപ്യൻ നവസുവിശേഷവത്കരണം മലയാളികളിലൂടെ സ്ഥാപിതമാക്കപ്പെടുമ്പോൾ അതിന്റെ അടിസ്ഥാനഘടകമായി ദൈവം വഴിനടത്തുന്ന െസഹിയോൻ യു കെയും ഫാ. സോജി ഓലിക്കലും നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി നാളെ മുഴുവൻ സമയ ഇംഗ്ലീഷ് ശുശ്രൂഷയായി മാറും.
യൂറോപ്പിൽ ആയിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, ദൈവിക അടയാളങ്ങൾ രോഗസൌഖ്യങ്ങളാൽ അനുഭവവേദ്യമാക്കുന്ന പരിശുദ്ധാത്മ കൃപയാൽ അനുഗ്രഹീതയായ പ്രമുഖ സുവിശേഷ പ്രവർത്തക സിസ്റ്റർ മർഗരീത്ത, കഴിഞ്ഞ നാല്പതു വർഷക്കാലമായി വിവിധ രാജ്യങ്ങളിൽ ഇവാൻജലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ ലളിത് പെരേര എന്നിവർ ഇത്തവണ സോജിയച്ചനോടൊപ്പം കൺവെൻഷൻ നയിക്കും.
പതിവുപോലെ രാവിലെ 8 മണിക്ക് ജപമാല മാസത്തെ മുൻനിർത്തിയുള്ള പ്രത്യേക മരിയൻ റാലിയോടെ ആരംഭിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ലോക സുവിശേഷവത്കരണം ജാതിമത, ദേശഭാഷാ വ്യത്യാസമില്ലാതെ യഥാർത്ഥ ക്രിസ്തീയസ്നേഹം പകർന്നു നൽകിക്കൊണ്ട് സാദ്ധ്യമാക്കപ്പെടുകവഴി യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ സംഗമമായി രണ്ടാം ശനിയാഴ്ച കൺവെൻഷനെ ദൈവം ഉയർത്തുന്നു എന്നതിന് മനുഷ്യനാൽ അസാദ്ധ്യമായവയെ ദൈവം സാദ്ധ്യമാക്കിത്തീർത്ത ജീവിത സാക്ഷ്യങ്ങൾ അടിസ്ഥാനമാകുന്നു.
കൺവെൻഷനിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി സെഹിയോൻ കുടുംബം ശക്തമായ ഉപവാസ,മദ്ധ്യസ്ഥ പ്രാർത്ഥനകളിലാണ്. പരിശുദ്ധ അമ്മയുടെ ജപമാലമാസ കൺവെൻഷനിലേക്ക് സോജിയച്ചനും സെഹിയോനും യേശുനാമത്തിൽ ഏവരേയും നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ്
ബഥേൽ കൺവെൻഷൻ സെന്റർ
വെസ്റ്റ് ബ്രോംവിച്
കെൽവിൻ വേ
ബർമിംങ്ഹാം.
B70 7 JW.
കൂടുതൽ വിവരങ്ങൾക്ക്
ഷാജി. 07878149670
അനീഷ്. 07760254700
വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്;
ടോമി ചെമ്പോട്ടിക്കൽ : 07737935424.