Events - 2025

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേക സായാഹ്നം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഈ വ്യാഴാഴ്ച

സ്വന്തം ലേഖകന്‍ 17-10-2016 - Monday

പ്രസ്റ്റണ്‍: പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേക സായാഹ്നം വചന ശുശ്രൂഷ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഈ വ്യാഴാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കത്തീഡ്രലായി പ്രസ്റ്റണിലെ സെന്‍റ് അല്ഫോന്‍സാ ദേവാലയം ഉയര്‍ത്തപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ വചന ശുശ്രൂഷയാണ് ഇത്.

വചനശുശ്രൂഷ മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന വചന ശുശ്രൂഷകളിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും ദൈവം ഈ കാലഘട്ടത്തില്‍ അയക്കുന്നു.

കരുണയുടെ ഈ വര്‍ഷത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ദൈവം നല്‍കിയ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയില്‍ പങ്കെടുത്ത് കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കത്തീഡ്രൽ പള്ളി വികാരിയും രൂപതയുടെ വികാരി ജനറാളുമായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

More Archives >>

Page 1 of 7