Events - 2025

കാരുണ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സുവര്‍ണ്ണാവാസരം

Daisy Thomas 04-11-2016 - Friday

യു‌കെയിലെ അതിലുപരി യൂറോപ്പിലെ തന്നെ മാനവിക സമൂഹത്തിന്റെ സുവിശേഷവത്ക്കരണത്തിന്റെയും ആദ്ധ്യാത്മിക വളര്‍ച്ചയുടെയും ഈറ്റില്ലമായ സെഹിയോന്‍ യു‌കെയുടെ പരമ പ്രധാനമായ ദിനങ്ങളിലൊന്നാണ് സമീപസ്ഥവും വിദൂരസ്ഥവുമായ ഓരോ രണ്ടാം ശനിയാഴ്ചയും.

സങ്കീര്‍ണ്ണ സംഭവബഹുലമായ ഈ ലോക ജീവിതത്തിലെ അസ്വസ്ഥതകളുടെയും സങ്കടങ്ങളുടെയും മധ്യത്തിലൂടെ കടന്ന്‍ പോകുന്ന ഓരോ മനസ്സുകള്‍ക്കും ശാശ്വത സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ നിമിഷങ്ങളാണ് ലോക രക്ഷിതാവിന്റെ പരിപാവനമായ സമ്പൂര്‍ണ് സാന്നിധ്യം അനുഭവിച്ചു കൊണ്ട് കടന്ന്‍ പോകുന്ന രണ്ടാം ശനിയാഴ്ചയിലെ ഓരോ നാഴികകളും സമ്മാനിക്കുന്നത്.

സെഹിയോന്‍ യു‌കെയുടെ വിഭിന്ന പ്രവര്‍ത്തന ശാഖകളിലൊന്നായ Kingdom Revelator മാഗസ്സിന്റെ പിന്നണി പ്രവര്‍ത്തകരാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പ്രേരിതമായ ഒരു ഉദ്യമാമാണ് "Feed The Hungry". കഴിഞ്ഞ കാലത്ത് സംഘടിപ്പിച്ച "Drop Of Mercy" എന്ന നല്ല സംരഭത്തിന് സമാനമായ ഒന്നാണ് മേല്‍പ്പറഞ്ഞ സുവിശേഷവേല.

ആശ്രിതരോടും പാവങ്ങളാടുമുള്ള ദിവ്യരക്ഷിതാവിന്റെ അനുകമ്പയും ആര്‍ദ്രതയും മനസ്സാല്‍, വാക്കാല്‍, കര്‍മ്മത്താല്‍ ഏറ്റെടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന യു‌കെയിലെ ഒരു കൂട്ടം സന്യാസിനി സമൂഹത്തിന്റെ സേവനങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ മഹത്തായ സുവിശേഷ ദൌത്യം കളമൊരുക്കുന്നത്.

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയാല്‍ പ്രഖ്യാപിതമായ കരുണയുടെ വര്‍ഷത്തിന്റെ അവസാന പടികളില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ എവിടേയും എപ്പോഴും കരുണ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മുക്ക് ഓരോരുത്തര്‍ക്കും നമ്മളിലുള്ള കരുണയും സ്നേഹവും പ്രകടിപ്പിക്കുന്നതിനും പങ്ക് വെക്കുന്നതിനുള്ള ഈ സുവര്‍ണ്ണാവാസരം നിറമനസ്സോടെ, നിഷ്കളങ്കതയോടെ സ്നേഹത്തോടെ ഉപയോഗപ്പെടുത്താം.

കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അതായത് ഉണങ്ങി സൂക്ഷിച്ചിട്ടുള്ളതും ടിന്നുകളില്‍ അടക്കം ചെയ്തിട്ടുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് ഈ നല്ല ഉദ്യമത്തിനായി പ്രതീക്ഷിക്കുന്നത്. അരി, പഞ്ചസാര, ചായപ്പൊടി, കാപ്പിപൊടി, പാസ്റ്റ മുതലായ വിഭവങ്ങളും കൊണ്ട് വരാവുന്നതാണ്.

സാമ്പത്തികമായ സംഭാവനയും ഈ നല്ല ലക്ഷ്യത്തിനു വേണ്ടി വരുന്ന രണ്ടാം ശനിയാഴ്ച (നവംബര്‍ 12) സ്വീകരിക്കുന്നതും ഇതിലേക്കായി ലഭിക്കുന്ന തുക മേലുദ്ധരിച്ച സന്യാസി സമൂഹത്തിനു കൈമാറുന്നതും അവര്‍ മുഖേന പാവപ്പെട്ടവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുവാന്‍ ഉപയോഗിക്കുന്നതുമാണ്. ഏവരുടെയും ഉദാത്തമായ സ്നേഹവും സഹകരണവും ഈ വലിയ കാരുണ്യ പ്രവര്‍തിയിലേക്കായി പ്രതീക്ഷിക്കുന്നു.

ഭക്ഷണസാധനങ്ങള്‍ കൊണ്ട് വരേണ്ട വിലാസം:

Bethel Convention Centre

Kelvin Way

West Bromwich

Birmingham

B70 7 JW.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടവര്‍:

1. Manoj: 078462289

2. Shibin: 07737172449

More Archives >>

Page 1 of 8