Events - 2025
കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിൾഷിപ്പ് ട്രെയിനിംങ്' 25 മുതൽ
ബാബു ജോസഫ് 20-10-2016 - Thursday
നാം ആയിരിക്കുന്ന മേഖലകളിൽ ക്രിസ്തു ശിഷ്യരായിത്തീർന്നുകൊണ്ട് യഥാർത്ഥ സുവിശേഷവാഹകരാകാൻ 13 വയസ്സുമുതലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിൾഷിപ്പ് ട്രെയിനിംങ്' ഈമാസം 25 മുതൽ 28 വരെ നടക്കുന്നു.
പ്രമുഖ ധ്യാനഗുരുവും സെഹിയോൻ ശൂശ്രൂഷകളിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുക വഴി പുതുതലമുറയെ വിശ്വാസത്തിലേക്കു നയിക്കുവാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന റവ.ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ യു കെ യുടെ തുടക്കം മുതൽ ഫാ.സോജി ഓലിക്കലിനോടൊപ്പം പ്രവർത്തിച്ചുകൊണ്ട് അനേകം കുട്ടികളെയും യുവജനങ്ങളെയും ദൈവവിശ്വാസത്തിലേക്കു കൈപിടിച്ചു നടത്തിയ, ഇപ്പോൾ അമേരിക്കയിൽ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ സുവിശേഷ പ്രവർത്തക ഐനിഷ് ഫിലിപ്പും സെഹിയോൻ യു എസ് എ ടീമുമാണ് ആത്മീയതലത്തിൽ നിന്നുകൊണ്ട് കുട്ടികളുടെ അഭിരുചിക്കൊത്തവണ്ണം കോർത്തിണക്കിയ നിരവധി ശുശ്രൂഷകൾ ഉൾക്കൊള്ളുന്ന ഈ സവിശേഷ ട്രെയിനിംങ് ക്യാംപ് നയിക്കുന്നത്.
രജിസ്ട്രേഷനും കൂടൂതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക;
തോമസ്: 07877508926
ഗിറ്റി: 07887492685
സോജി ബിജോ: 07415513960.
അഡ്രസ്സ്;
Pioneer Centre,
Cleobury Mortimer
Shropshire
DY148JG.