India - 2025

കെസിബിസി ഫാമിലി കമ്മീഷന്‍റെ നേതൃസമ്മേളനം നാളെ

അമല്‍ സാബു 24-11-2016 - Thursday

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും മരിയൻ സിംഗിൾസ് സൊസൈറ്റിയുടെയും സംയുക്‌ത സംസ്‌ഥാനതല നേതൃസമ്മേളനം നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ 11ന് ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. “ആധുനിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും ദൗത്യവും’ എന്ന വിഷയത്തിൽ ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി മുഖ്യപ്രഭാഷണം നടത്തും.

ഫാമിലി കമ്മീഷൻ, പ്രോലൈഫ് സമിതി, മരിയൻ സിംഗിൾസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള വിവിധ സാമൂഹിക ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളിലെ കുടുംബപ്രേഷിത വിഭാഗം ഡയറക്ടർമാർ, പ്രോലൈഫ്, മരിയൻ സിംഗിൾസ് എന്നിവയുടെ സംസ്‌ഥാന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുക്കും. പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ ജോസി സേവ്യർ, മരിയൻ സിംഗിൾസ് സൊസൈറ്റി പ്രസിഡന്റ് മേരി മലേപ്പറമ്പിൽ, സെക്രട്ടറി മോളി മരുതുകുന്നേൽ എന്നിവർ പ്രസംഗിക്കും.


Related Articles »