India

കെസിബിസി സമ്മേളനം നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 04-12-2016 - Sunday

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം നാളെ ആരംഭിക്കും. കേരള കത്തോലിക്കാ സഭയുടെ ആസ്‌ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സമ്മേളനം ഏഴിനാണ് അവസാനിക്കുക.

രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനംചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്‌തയോഗമാണു നാളെ നടക്കുന്നത്.

More Archives >>

Page 1 of 32