India - 2025

റവ. ഡോ. ജോർജ് കുരുക്കൂരിന് സ്‌ഥാനവസ്ത്രങ്ങൾ ഇന്നു കൈമാറും

സ്വന്തം ലേഖകന്‍ 06-12-2016 - Tuesday

കൊച്ചി: കോതമംഗലം രൂപതാംഗവും സഭാപണ്ഡിതനുമായ റവ. ഡോ. ജോർജ് കുരുക്കൂരിനു കത്തോലിക്കാസഭയുടെ മോൺസിഞ്ഞോർ പദവി നൽകിക്കൊണ്ടുള്ള സ്‌ഥാനവസ്ത്രങ്ങൾ ഇന്നു നൽകും. കെസിബിസി ആസ്‌ഥാനമായ പാലാരിവട്ടം പിഒസിയിലാണ് ചടങ്ങ് നടക്കുക. വൈകുന്നേരം 6.30നാണു ചടങ്ങ് ആരംഭിക്കും.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടെ കേരളസഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും.

1990 ജനുവരി മുതൽ കെസിബിസി ആസ്‌ഥാനമായ പിഒസിയിൽ, വത്തിക്കാൻ രേഖകളുടെ വിവർത്തകൻ, പിഒസി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തുവരികെയാണ് പദവി ലഭിക്കുന്നത്. ഗ്രന്ഥകാരൻ, വിവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ തുടങ്ങിയ നിലകളിൽ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ മാനിച്ചാണു റവ.ഡോ. കുരുക്കൂരിനു ബഹുമതി നൽകുന്നത്.

മാർപാപ്പമാരുടെ ചാക്രിക ലേഖനങ്ങൾ, അപ്പസ്തോലിക പ്രബോധനങ്ങൾ തുടങ്ങി ഇരുന്നൂറോളം ഡോക്യുമെന്റുകൾ ഇതിനോടകം തന്നെ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. കെ‌സി‌ബി‌സിയുടെതും സംസ്ഥാന സര്‍ക്കാരിന്റെതുമടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് റവ.ഡോ.ജോർജ് അര്‍ഹനായിട്ടുണ്ട്.

More Archives >>

Page 1 of 32