India - 2025
കെസിവൈഎം സംസ്‌ഥാന കലോത്സവത്തിന് ഇന്ന്‍ തുടക്കം
സ്വന്തം ലേഖകന്‍ 09-12-2016 - Friday
കൊച്ചി: കെസിവൈഎം സംസ്‌ഥാന കലോത്സവം (ഉത്സവ്–2016) മൂവാറ്റുപുഴ നിർമല കോളജിൽ ഇന്ന് ആരംഭിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും. മോൺ. ജോർജ് കുരുക്കൂരിനെ സമ്മേളനത്തിൽ ആദരിക്കും. അഞ്ചു വേദികളിലായാണു മത്സരം. കേരളത്തിലെ 31 രൂപതകളിൽനിന്നു കലാപ്രതിഭകൾ പങ്കെടുക്കും. 12നു സമാപിക്കും.പരിചമുട്ട്, ചവിട്ടുനാടകം, മാർഗംകളി, ഷോർട്ട് ഫിലിം തുടങ്ങി 27 ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും.
കലോത്സവത്തിന്റെ ലോഗോ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പിഒസിയിൽ പ്രകാശനം ചെയ്തു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ലോഗോ ഏറ്റുവാങ്ങി. കെസിബിസി യൂത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. വിൻസന്റ് സാമുവൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു ജേക്കബ് തിരുവാലിൽ, കെസിവൈഎം പ്രസിഡന്റ് സിജോ ഇലന്തൂർ എന്നിവർ പങ്കെടുത്തു.