News - 2026
ഇറ്റലിയിൽ വൻ ഭൂചലനം; റോമിലും പ്രകമ്പനം
സ്വന്തം ലേഖകന്‍ 19-01-2017 - Thursday
റോം: മധ്യഇറ്റലിയില്‍ ബുധനാഴ്ച രാവിലെ തുടര്‍ച്ചയായി ഭൂചലനമുണ്ടായി. അബ്രൂസോ, ലാസിയോ, മാര്‍ച്ചേ, എന്നിവിടങ്ങളിലാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പമാപിനിയില്‍ 5.3 മുതല്‍ 5.7 വരെ തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ കഴിഞ്ഞവര്‍ഷമുണ്ടായ അതേ പ്രദേശത്തുതന്നെയാണ് നടന്നത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി.
ഭൂചലനത്തിന്റെ പ്രകമ്പനം റോമിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ 10.25-നായിരുന്നു 5.3 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം നടന്നത്. ശേഷം ഒരുമണിക്കൂറിനുള്ളില്‍ തന്നെ 5.5, 5.7 തീവ്രതകളില്‍ രണ്ടുതവണകൂടി തുടര്‍ച്ചയായി ഭൂചലനമുണ്ടായി. കഴിഞ്ഞ ഓഗസ്റ്റിൽ 300 പേരുടെ മരണത്തിനിടയാക്കിയ അമാട്രിസ് പട്ടണത്തിൽനിന്ന് ഏഴു കിലോമീറ്റർ അകലെയാണ് ഇന്നലെ ഭൂചലനം അനുഭവപ്പെട്ടത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)

















