India - 2025
ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണിയ്ക്കു
സ്വന്തം ലേഖകന്‍ 30-01-2017 - Monday
കോട്ടയം : 2016 ലെ ഏറ്റവും മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണി ജോസഫിന്റെ ''കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകള്‍'' എന്ന കവര്‍സ്റ്റോറി ലേഖനത്തിന് ലഭിച്ചു. കോട്ടയത്തു നി്ന്നു പ്രസിദ്ധീകരിക്കുന്ന അപ്നാദേശ് എന്ന പത്രത്തില്‍ ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കു മികച്ച കവര്‍സ്റ്റോറി ലേഖനത്തിന് ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.
അവാര്‍ഡ് കോട്ടയം അതിരൂപതാ ആര്‍ച്ചബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. ഡോ. കൊച്ചുറാണി തൃക്കാക്കര ഭാരതമാതാ കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയും വചനപ്രഘോഷകയും ഗ്രന്ഥകാരിയും കോളമ്നിസ്റ്റുമാണ്.
