Events - 2025

കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് യു‌എ‌ഇയില്‍ പ്രാർത്ഥനാ ദിനം ആചരിക്കും

സ്വന്തം ലേഖകന്‍ 10-02-2017 - Friday

അമേരിക്കയിലെ ഡ്യൂക്കൻസ് സർവകലാശാലയിൽ കരിസ്മാറ്റിക്ക് മുന്നേറ്റം പിറവി എടുത്തതിന്റെ അമ്പതാം വാര്‍ഷിക ദിനമായ ഫെബ്രുവരി 17 ന് (Friday) യു‌എ‌ഇ കരിസ്മാറ്റിക്ക് കൂട്ടായ്മാ അംഗങ്ങൾ ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കും. അന്നേ ദിവസം ബി‌സി‌എസ്‌ടി അംഗങ്ങളും മദ്ധ്യസ്ഥ പ്രാർത്ഥനാ മിനിസ്ട്രി അംഗങ്ങളും അതാത് ഇടവക കൂട്ടായ്മകൾക്കായി നിശ്ചയിച്ചിരിക്കുന്ന സമയത്ത് പ്രാര്‍ത്ഥന നടത്തും.

ഈ ദിവസത്തോട് അടുത്ത ദിവസങ്ങളിൽ ബി‌സി‌എസ്‌ടി തലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളോ മറ്റ് അനുസ്മരണ പരിപാടികളോ സംഘടിപ്പിക്കാവുന്നതാണെന്ന്‍ കോഡിനേറ്റര്‍ അറിയിച്ചു.

ആഗോള കത്തോലിക്കാ സഭയ്ക്കും, വികാരിയത്തിനും, കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലി വർഷ പരിപാടികളുടെ വിജയത്തിനും വേണ്ടി ഈ ദിവസം പ്രാർത്ഥിക്കും. ജബൽ അലിയിലെ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസീ ദേവാലയത്തില്‍ വച്ച് നടത്തുന്ന പ്രാർത്ഥനാ ദിനത്തിൽ എല്ലാവരും പങ്കെടുത്ത് സഹകരിക്കണമെന്ന് ജനറല്‍ കോഡിനേറ്റര്‍ അഭ്യർത്ഥിച്ചു.

➤സമയം 10 Am to 6 Pm

More Archives >>

Page 1 of 11