India - 2025
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിന് സ്വീകരണം നല്കി
സ്വന്തം ലേഖകന്‍ 17-02-2017 - Friday
കൊച്ചി: പാദുവയിൽ നിന്നു കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സ്വീകരണം നൽകി. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് തിരുശേഷിപ്പ് ഏറ്റുവാങ്ങി. ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്തിന്റെ നേതൃത്വത്തിൽ പ്രദക്ഷിണമായി ദേവാലയത്തിലേക്കു കൊണ്ടുവന്ന തിരുശേഷിപ്പ് വണങ്ങാൻ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. തിരുശേഷിപ്പ് എത്തിച്ചതിനെ തുടര്‍ന്നു പ്രത്യേക ദിവ്യബലി അര്‍പ്പണവും ഉണ്ടായിരുന്നു.
17ന് തലശേരി കത്തീഡ്രലിലും 18ന് കാസർകോഡ് നാട്ടക്കൽ ഫ്രാൻസിസ്കൻ ആശ്രമത്തിലും 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത കത്തീഡ്രലിലും തിരുശേഷിപ്പ് എത്തിക്കും. 21ന് ദിവസം മുഴുവൻ കട്ടപ്പന വാഴവര സെന്റ് പോൾസ് ഫ്രാൻസിസ്കൻ ആശ്രമത്തിൽ പരസ്യവണക്കത്തിനായി തിരുശേഷിപ്പ് ഉണ്ടായിരിക്കും.