India - 2025
സകലതും ക്രിസ്തുവില്‍ സമര്‍പ്പിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാകും: മാർ എടയന്ത്രത്ത്
സ്വന്തം ലേഖകന്‍ 18-02-2017 - Saturday
കൊച്ചി: ക്രിസ്തുവിന്റെ ജീവിതത്തിനനുസൃതമായി പ്രവർത്തിച്ച് അവിടുത്തെ കൃപാവരത്തിനായി തീക്ഷ്ണമായി പ്രാർഥിച്ച്, സകലതും ക്രിസ്തുവിൽ സമർപ്പിച്ചാൽ സകല പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാനാകുമെന്ന് എറണാങ്കുളം- അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. എറണാകുളം മറൈൻഡ്രൈവ് ബൈബിൾ കണ്‍വൻഷന്റെ രണ്ടാം ദിവസം ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ ബന്ധനങ്ങളിൽ നിന്നും മോചനം ലഭിക്കാൻ ദൈവീക നിയമങ്ങളോട് പരിപൂർണ വിശ്വസ്തത പുലർത്തുകയും ജീവിത നിയോഗങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യണമെന്നും മാർ എടയന്ത്രത്ത് ഓര്‍മ്മിപ്പിച്ചു. ഫാ. ജേക്കബ് പുതിയേടത്ത്, ഫാ. പീറ്റർ മണിക്കുറ്റിയാൽ എന്നിവർ സഹകാർമികരായിരുന്നു. ഇന്നത്തെ കണ്‍വെന്‍ഷനില്‍ കൊച്ചി രൂപത മുൻചാൻസലർ ഫാ. ജോസി കണ്ടനാട്ടുതറ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു വചനസന്ദേശം നല്‍കും.
ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാലാണു കണ്വന്ഷന് നയിക്കുന്നത്. കണ്വെന്ഷന് 20 ന് സമാപിക്കും.