India - 2025

പാലാ രൂപതയില്‍ പ്രവാസി കാര്യാലയം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 12-03-2017 - Sunday

പാ​​ലാ: വി​​വി​​ധ​​രാ​​ജ്യ​​ങ്ങ​​ളി​​ലും വി​​ഭി​​ന്ന രൂ​​പ​​ത​​ക​​ളി​​ലു​​മാ​​യി ചി​​ത​​റി​​കി​​ട​​ക്കു​​ന്ന സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളാ​​യ പ്ര​​വാ​​സി​​ക​​ളു​​ടെ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​വും വി​​ഭ​​വ​​ശേ​​ഷി വി​​നി​​യോ​​ഗ​​വും ലക്ഷ്യം വെച്ചു പാ​​ലാ രൂ​​പ​​ത​യി​ൽ പ്ര​​വാ​​സി​​കാ​​ര്യാ​​ല​​യ​​ത്തി​​നു തു​ട​ക്കം കു​റി​ച്ചു. നാ​​നാ​​തു​​റ​​ക​​ളി​​ൽ പ്ര​​ഗ​​ൽ​​ഭ​​രാ​​യ പ്ര​​വാ​​സി​​ക​​ളെ ക​​ണ്ടെത്തി ​​ആ​​ദ​​രി​​ക്കു​​ന്ന​​തി​​നും പ്ര​​വാ​​സി​​സ​​മൂ​​ഹത്തിലെ സാ​​ധ്യ​​ത​​ക​​ൾ ഭാ​​വി ത​​ല​​മു​​റ​​യ്ക്കാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും പ്ര​​വാ​​സി​​കാ​​ര്യാ​​ല​​യം നേ​​തൃ​​ത്വം കൊ​​ടു​​ക്കും.

പ്രവാസി കാര്യാലയത്തിന്റെ ഉദ്ഘാടനം പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാട്ടാണ് നിര്‍വ്വഹിച്ചത്. ഹൈ​​റേ​​ഞ്ചി​​ലേ​​ക്കും മ​​ല​​ബാ​​റി​​ലേ​​ക്കും കു​​ടി​​യേ​​റി​​യ മു​​ൻ​​ത​​ല​​മു​​റ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പാ​​ലാ രൂ​​പ​​താം​​ഗ​​ങ്ങ​​ൾ കടന്നു ചെ​​ല്ലു​​ന്ന​​താ​​യി ബിഷപ്പ് പറഞ്ഞു. ഇ​​ന്‍റ​​ർ​​നെ​​റ്റ് ഇ​​വാ​​ഞ്ച​​ലൈ​​സേ​​ഷ​​ന്‍റെ ആ​​ധു​​നി​​ക​​കാ​​ല​ത്തു പ്ര​​വാ​​സി കൂ​​ട്ടാ​​യ്മ​​ക​​ൾ അ​​നി​​വാ​​ര്യ​​മാ​​ണ്.

കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു പു​​റ​​ത്തേ​​ക്കു പോ​​കു​​ന്ന​​വ​​രി​​ലും നാ​​ട്ടി​​ലേ​​ക്കു​​വ​​രു​​ന്ന പ്ര​​വാ​​സി​​സ​​മൂ​​ഹ​​ത്തി​​ലും ക​​രു​​ത​​ലാ​​ർ​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ൾ ഉ​ണ്ടാ​വ​ണമെന്നു ബി​​ഷ​​പ് കൂട്ടിച്ചേര്‍ത്തു. പ്ര​​വാ​​സി​​കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി രാ​​മ​​പു​​രം മാ​​ർ അ​​ഗ​​സ്തീ​​നോ​​സ് കോ​​ള​​ജ് വൈ​സ് പ്രി​​ൻ​​സി​​പ്പ​ൽ ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​യെ നിയമിച്ചിട്ടുണ്ട്.

ഷാ​​ലോം പാ​​സ്റ്റ​​റൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​നം, ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ, ഫാ.​​മാ​​ത്യു പു​​ല്ലു​​കാ​​ലാ​​യി​​ൽ, ഫാ.​​സ​​ക്ക​​റി​​യ വേക​​ത്താ​​നം, ഫാ.​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ്പ​​റ​​ന്പി​​ൽ,ഫാ.​​കു​​ര്യ​​ക്കോ​​സ് കാ​​പ്പി​​ല​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​സ​​ഫ് മു​​ക​​ളേ​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​സ​​ഫ് കി​​ഴ​​ക്കേ​​ക്കു​​റ്റ്, ഡാ​​ന്‍റീ​​സ് കൂ​​നാ​​നി​​ക്ക​​ൽ, ആ​​കാ​​ശ് തെ​​ങ്ങും​​പ​​ള്ളി​​ൽ, ജോ​​മോ​​ൻ സേ​​വ്യ​​ർ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു.

More Archives >>

Page 1 of 51