India

കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാരുണ്യഫോറങ്ങള്‍ രൂപീകരിക്കും

സ്വന്തം ലേഖകന്‍ 15-03-2017 - Wednesday

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി വി​​​ദ്യാ​​​ർ​​​ഥി ​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​സി​​​എ​​​സ്എ​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ കാ​​​രു​​​ണ്യ​​​ഫോ​​​റ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. കാ​​​രു​​​ണ്യ​​​കേ​​​ര​​​ള സ​​​ന്ദേ​​​ശ​​​യാ​​​ത്ര സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാണ് തീരുമാനം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കാ​​​രു​​​ണ്യ​​​മ​​​നോ​​​ഭാ​​​വം വ​​​ള​​​ർ​​​ത്തു​​​ക, വി​​​വി​​​ധ കാ​​​രു​​​ണ്യ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക, ജീ​​​വ​​​കാ​​​രു​​​ണ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക, കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


Related Articles »