India - 2025

ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് ഇന്ന് 91ാം ജന്മദിനം

സ്വന്തം ലേഖകന്‍ 10-04-2017 - Monday

പാ​​ലാ:​ പാ​​ലാ രൂ​​പ​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റമ്പിലിന് ഇ​​ന്ന് 91-ാം ജ​​ന്മ​​ദി​​നം. പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യിരിന്ന മാ​​ർ പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ മെ​​ത്രാ​​ഭി​​ഷി​​ക്ത​​നാ​​യി​​ട്ടു നാ​​ല്പ​​ത്തി​​നാ​​ലു വ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​ക​യാ​ണ്. പൗ​​രോ​​ഹി​​ത്യ​​സ്വീ​​ക​​ര​​ണ​​ത്തി​​ന്‍റെ അ​​റു​​പ​​താം വ​​ർ​​ഷ​​ത്തി​​ലേ​​ക്കു അ​​ദ്ദേ​​ഹം ഇക്കൊല്ലം പ്രവേശിക്കുന്നുയെന്നതും ശ്രദ്ധേയമാണ്.

1927-ല്‍ പ​​ള്ളി​​ക്കാ​​പ​​റ​​മ്പിൽ ദേ​​വ​​സ്യ- ക​​ത്രി ദ​​മ്പതി​​ക​​ളു​​ടെ ആ​​റു​​മ​​ക്ക​​ളി​​ൽ മൂ​​ന്നാ​​മ​​നാ​​യി രാ​​മ​​പു​​ര​​ത്താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജ​​ന​​നം. അദ്ദേഹത്തിന്റെ മാ​​താ​​വി​​ന്‍റെ ബ​​ന്ധു​​കൂ​​ടി​​യാ​​യി​​രു​​ന്ന വാ​​ഴ്ത്ത​​പ്പെ​​ട്ട തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​നി​​ൽ​​നി​​ന്നു മാ​​മ്മോ​​ദീ​​സാ സ്വീ​​ക​​രി​​ച്ചു. എം​എ വ​​രെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ശേ​​ഷ​​മാ​ണു സെ​​മി​​നാ​​രി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി എ​​സ് ബി കോ​​ള​​ജി​​ലും തൃ​​ശി​​നാ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജി​​ലും മ​​ദ്രാ​​സ് ലെ​​യോ​​ള കോ​​ള​​ജി​​ലും പ​​ഠി​​ച്ച അ​​ദ്ദേ​​ഹം സാ​​മ്പ​​ത്തി​​ക ശാ​​സ്ത്ര​​ത്തി​​ലാ​​യി​​രു​​ന്നു ഉ​​പ​​രി​​പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

അ​​തി​​നു​ശേ​​ഷം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സെ​​ന്‍റ് തോ​​മ​​സ് പെ​​റ്റി സെ​​മി​​നാ​​രി​​യി​​ലും തു​​ട​​ർ​ന്നു മം​​ഗ​​ലാ​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് മേ​​ജ​​ർ സെ​​മി​​നാ​​രി​​യി​​ലും ഏ​​റെ വൈ​​കാ​​തെ റോ​​മി​​ലെ പ്രൊ​​പ്പ​​ഗാ​​ന്ത ഫി​​ദെ​​യി​​ലും വൈ​​ദി​​ക​ പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. 1958 ന​​വം​​ബ​​ർ ഇ​​രു​​പ​​ത്തി​​മൂ​​ന്നി​​നു റോ​​മി​​ൽ പ്രൊ​​പ്പ​​ഗാ​​ന്ത കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ പ്രീ​​ഫെ​​ക്റ്റ് ആ​​യി​​രു​​ന്ന ക​​ർ​​ദി​നാ​​ൾ അ​​ഗ​​ജീ​​നി​​യ​​ന്‍റെ കൈ​​വ​​യ്പു​​വ​​ഴി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. പിന്നീട് റോ​​മി​​ൽ പ​​ഠ​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ച് പി​എ​​ച്ച്ഡി ക​​ര​​സ്ഥ​​മാ​​ക്കി.

1962ൽ ​​കേ​​ര​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ലെ ഫി​​ലോ​​സ​​ഫി പ്ര​​ഫ​​സ​​റാ​​യി നി​​യ​​മി​​ത​​നാ​​യി. 1965ൽ ​​റോ​​മി​​ലെ പ്രൊ​​പ്പ​​ഗാ​​ന്ത കോ​​ള​​ജി​​ലെ വൈ​​സ് റെ​​ക്‌ടറാ​​യി നി​​യ​​മി​​ത​​നാ​​യി. 1969ൽ ​​പി​​താ​​വ് തി​​രി​​കെ നാ​​ട്ടി​​ലെ​​ത്തി വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യു​​ടെ റെ​​ക്‌ടറാ​​യി നി​​യ​​മി​​ത​​നാ​​യി. പി​​ന്നീ​​ട് 1973ൽ ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ​ മെ​​ത്രാ​​നാ​​യി. 1973 ഒാ​​ഗ​​സ്റ്റ് 15ന് ​​കാ​​ർ​​ഡി​​ന​​ൽ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ൽ​​നി​​ന്ന് മേ​​ൽ​​പ​​ട്ട ശു​​ശ്രൂ​​ഷ സ്വീ​​ക​​രി​​ച്ചു.

1981ൽ, ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ദ്യ​​മെ​​ത്രാ​​നാ​​യി​​രു​​ന്ന സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 23 വ​​ർ​​ഷം രൂ​​പ​​ത​​യെ ന​​യി​​ച്ച​​ശേ​​ഷം 2004 മേ​​യ് മാ​​സം ര​​ണ്ടി​​നാണ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നു സ്ഥാ​നം കൈ​​മാ​​റിയത്. ഇ​​പ്പോ​​ൾ അദ്ദേഹം പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്നു. അ​​ഖി​​ല ​കേ​​ര​​ള സം​​യു​​ക്ത​ ക്രൈ​​സ്ത​​വ മ​​ദ്യ​​വ​​ർ​​ജ​​ന സ​​മി​​തി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി 1978 മു​​ത​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച അ​​ദ്ദേ​​ഹം ജ​​ന​​കീ​​യ മ​​ദ്യ​​വി​​രു​​ദ്ധ​​മു​​ന്ന​​ണി​​യു​​ടെ ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്നു. കെ​​സി​​ബി​സി, സി​ബി​സി​ഐ ത​​ല​​ങ്ങ​​ളി​​ൽ ദൈ​​വ​​വി​​ളി ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​​നായും ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ശു​​ശ്രൂ​​ഷ​ ചെ​​യ്തിട്ടുണ്ട്.

More Archives >>

Page 1 of 58