India - 2025

ജീസസ് ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എഡിജിപി ആര്‍. ശ്രീ​​​ലേ​​​ഖ

സ്വന്തം ലേഖകന്‍ 11-05-2017 - Thursday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​സ​​​സ് ഫ്ര​​​റ്റേണി​​​റ്റി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ മനപ​​​രി​​​വ​​​ർ​​​ത്ത​​​നം വ​​​ന്നു ശി​​​ക്ഷാ ​​​കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം മാ​​​ന്യ​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന നിരവധി പേര്‍ ഇ​​​ന്നു സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഉണ്ടെന്ന് ജ​​​യി​​​ൽ എഡിജിപി ആ​​​ർ.​ ശ്രീ​​​ലേ​​​ഖ. ജീ​​​സ​​​സ് ഫ്ര​​​റ്റേ​​​ണി​​​റ്റി​​​യു​​​ടെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ലാ​​​ഞ്ചി​​​റ സെ​​​ന്‍റ് മേ​​​രീ​​​സ് മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എഡിജിപി.

ജീ​​​സ​​​സ് ഫ്ര​​​റ്റേ​​​ണി​​​റ്റി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ മ​​​ന​​​ഃപ​​​രി​​​വ​​​ർ​​​ത്ത​​​നം വ​​​ന്നു ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം മാ​​​ന്യ​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി​​​പേ​​​ർ ഇ​​​ന്നു സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ട്. സ​​​മൂ​​​ഹ​​​ത്തി​​​നു​​​വേ​​​ണ്ടി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന വ​​​ലി​​​യൊ​​​രു കാ​​​ര്യ​​​മാ​​​ണി​​​ത്. സ്വ​​​ന്തം വീ​​​ട്ടു​​​കാ​​​ർ​​​ക്കു പോ​​​ലും വേ​​​ണ്ടാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ൽ അ​​​വ​​​ർ​​​ക്കു വേ​​​ണ്ടി ജീ​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി നി​​​ല​​​കൊ​​​ള്ളു​​​ന്നു​​​വെ​​​ന്ന​​​ത് വ​​​ലി​​​യൊ​​​രു സ​​​ന്ദേ​​​ശ​​​മാ​​​ണ്. സംഘടനയുടെ പ്രവര്‍ത്തനം മഹത്തരമാണ്. ജീ​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി​​​യു​​​ടെ ജ​​​യി​​​ൽ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​യി​​​ലൂ​​​ടെ അനേകര്‍ക്ക് തെ​​​റ്റി​​​ൽ നി​​​ന്നു ശ​​​രി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ന്ന​​​തി​​​ന് ക​​​ഴി​​​യ​​​ട്ടെ​​യെ​​ന്നു ശ്രീ​​​ലേ​​​ഖ ആ​​​ശം​​​സി​​​ച്ചു.

ത​​​ട​​​വ​​​റ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ അ​​​ന്യ​​​ര​​​ല്ലായെന്നും അ​​​വ​​​രെ മാ​​​ന്യ​​​മാ​​​യി സ​​​മൂ​​​ഹ​​​ത്തോ​​​ടു ചേ​​​ർ​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​മാ​​​ണു ജീ​​​സ​​​സ് ഫ്രേ​​​ട്ടേ​​​ണി​​​റ്റി ന​​​ട​​​ത്തു​​​തെന്നും തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് പ​​​റ​​​ഞ്ഞു. ജീസസ് ഫ്ര​​​റ്റേണി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് 100 മേ​​​നി ഫ​​​ല​​​മു​​​ണ്ടാ​​​ക​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു.

ജീ​​​സ​​​സ് ഫ്ര​​​റ്റേണി​​​റ്റി സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​വ​​​ർ​​​ഗീ​​​സ് ക​​​രി​​​പ്പേ​​​രി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഫാ.​​​ഷാ​​​ജി സ്റ്റീ​​​ഫ​​​ൻ സ്വാ​​​ഗ​​​തം പ​​റ​​ഞ്ഞു. ജ​​​യി​​​ൽ ഐ​​​ജി ഗോ​​​പ​​​കു​​​മാ​​​ർ, സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ വെ​​​ൽ​​​ഫെ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ ഒ.​​​ജെ.​ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ജീ​​​സ​​​സ് ഫ്ര​​​റ്റേ​​​ണി​​​റ്റി തിരുവനന്തപുരം സോ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ നന്ദിപ്രകാശനം നടത്തി.

More Archives >>

Page 1 of 65