India - 2026
നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്ഷിക ദിനാചരണം 27ന്
സ്വന്തം ലേഖകന്‍ 25-05-2017 - Thursday
കൊച്ചി: സമുദായാചാര്യനും ദീപിക സ്ഥാപക പത്രാധിപരുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്ഷിക ദിനാചരണം 27നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതിയുടെയും പാലാ രൂപതാ സമിതിയുടെയും ആഭിമുഖ്യത്തിലാണ് ജന്മവാര്ഷിക ദിനാചരണം നടക്കുക.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. അഗസ്റ്റിന് അധ്യക്ഷനാകും. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ പ്രസംഗവും കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം മുഖ്യപ്രഭാഷണവും നടത്തും.
ഫാ. ജിയോ കടവി, പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി എന്നിവര്‍ അനുസ്മരണ പ്രഭാഷം നടത്തും. കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, പാലാ രൂപതാ സമിതി പ്രസിഡന്റ് സാജു അലക്സ് എന്നിവര്‍ പ്രസംഗിക്കും. വി.വി. അഗസ്റ്റിന്, ഇമ്മാനുവല്‍ ജോണ്‍, ജോസ് നിധീരിക്കല്‍ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















