Events - 2025

അഭിഷേകാഗ്നി കണ്‍വെന്‍ഷനു മുന്നോടിയായുള്ള ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും ബുധനാഴ്ച മാഞ്ചസ്റ്ററില്‍

സ്വന്തം ലേഖകന്‍ 03-07-2017 - Monday

ഒക്ടോബര്‍ 24ാം തീയതി നടക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെന്‍ഷനു മുന്നോടിയായുള്ള ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും ജൂലൈ 5, ബുധനാഴ്ച മാഞ്ചസ്റ്ററില്‍ വെച്ചു നടക്കും. ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 9.30 വരെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് പശസ്ത വചനപ്രഘോഷകനായ ഫാ. അരുൺ കലമറ്റം നേതൃത്വം നല്‍കും.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്റ്ററും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24ാം തീയതി ചൊവ്വാഴ്ചയാണ് മാഞ്ചസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നത്. അന്നേ ദിവസം സ്കൂള്‍ അവധി ദിവസമായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിയ്ക്കും.

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.

അനേകായിരങ്ങള്‍ ഒന്നുചേര്‍ന്ന് ദൈവത്തെ ആരാധിക്കുന്ന ഈ കണ്‍വെന്‍ഷനു ഒരുക്കമായിട്ടാണ് ബുധനാഴ്ചത്തെ ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും നടത്തപ്പെടുന്നത്. രാജ്യംമുഴുവൻ അനുഗ്രഹിക്കപ്പെടുന്ന വചന വിരുന്നായ അഭിഷേകാഗ്നി കണ്‍വെന്‍ഷനു വേണ്ടി പ്രാർത്ഥിക്കുവാനും വോളണ്ടിയേഴ്‌സ് ആയി പ്രവർത്തിക്കുവാനും താൽപര്യമുള്ള എല്ലാവരെയും ബുധനാഴ്ചത്തെ ശുശ്രൂഷയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരിജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു.

ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്:
St. Hilda's Church
Kenworthy Lane
Northendon
Manchester
M22 4EF

More Archives >>

Page 1 of 16