India - 2025
ദൈവത്തിന്റെ കരുതലും കാവലും ഇന്ന് പലരും തിരിച്ചറിയുന്നില്ല: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
സ്വന്തം ലേഖകന്‍ 21-07-2017 - Friday
ഭരണങ്ങാനം: ജീവിതത്തിന്റെ വ്യഗ്രതകൾക്കും തിരക്കുകൾക്കും ഇടയിൽ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ കരുതലും കാവലും ഇന്നിന്റെ മക്കൾ പലപ്പോഴും തിരിച്ചറിയുന്നില്ലായെന്ന് പുനലൂർ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കർത്താവ് എന്റെകൂടെയുണ്ടെന്നതിൽ ആഴപ്പെടുകവഴി പ്രത്യാശയിൽ നാം വളരുകയാണ് ചെയ്യുന്നതെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ജീവിതത്തിന്റെ സഹനങ്ങൾക്കും നൊമ്പരത്തിന്റെ നെരിപ്പോടുകൾക്കും പിന്നിൽ സർവശക്തൻ മറഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞതാണ് അൽഫോൻസാമ്മയെ പ്രത്യാശയിലെത്തിച്ചത്. ജീവിതത്തിന്റെ വ്യഗ്രതകൾക്കും തിരക്കുകൾക്കും ഇടയിൽ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ കരുതലും കാവലും ഇന്നിന്റെ മക്കൾ പലപ്പോഴും തിരിച്ചറിയുന്നില്ല. കർത്താവ് എന്റെകൂടെയുണ്ടെന്നതിൽ ആഴപ്പെടുകവഴി പ്രത്യാശയിൽ നാം വളരുകയാണ് ചെയ്യുന്നത്. ബിഷപ്പ് പറഞ്ഞു.
ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ.ജോൺസൺ പരിയപ്പനാൽ, ഫാ.ജെയിംസ് വെണ്ണായിപ്പള്ളിൽ, ഫാ.പോൾ ഡെന്നി, ഫാ.വിൻസെന്റ് കളരിപ്പറന്പിൽ, ഫാ.ജോർജ് പഴേപറന്പിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.