
കോട്ടയം: പാമ്പാടി ഗുഡ് ന്യുസ് നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് പോൾ പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. സജി സെബാസ്റ്റ്യൻ പൂവംനിൽക്കുംതൊട്ടിയിലിനെയും വൈസ് പ്രൊവിൻഷ്യലായി റവ.ഡോ.തോമസ് ഓലിക്കുന്നേലിനെയും തെരഞ്ഞെടുത്തു.
ഫാ. ജോസഫ് കണ്ടത്തിപറന്പിൽ, ഫാ. വിനോദ് പ്ലാക്കൽ, ഫാ. സിബി തടത്തിൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായും ഫാ. ടോമി അന്പാട്ട് പ്രൊവിൻസ് സെക്രട്ടറിയായും ഫാ. സെൽവൻ ലാസർ പ്രോവിൻസ് ബർസാറായും നിയമിക്കപ്പെട്ടു.