India - 2025

സീറോ മലബാര്‍ സഭാസിനഡ് ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 21-08-2017 - Monday

കൊച്ചി: സീറോ മലബാര്‍ സഭ സിനഡിനു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നു തുടക്കമാകും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ എല്ലാ മെത്രാന്‍മാരും പങ്കെടുക്കും. സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ ഇന്ന് മുതല്‍ നടക്കുക. ഉച്ചകഴിഞ്ഞു 2.30നു മേജര്‍ ആര്‍ച്ച്ബിഷപ് ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ചചെയ്യും. ജന്‍മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കും. സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുമായി സിനഡിലെ മെത്രാന്‍മാര്‍ സമര്‍പ്പിത ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഇന്നു രാവിലെ സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്ത് പ്രാരംഭ ധ്യാനം നയിക്കും.സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.


Related Articles »