India - 2025
സീറോ മലബാര്‍ മിഷന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 31-08-2017 - Thursday
കൊച്ചി: മിഷൻ പ്രവർത്തനത്തിനായി സഭ ചെയ്യുന്ന ശുശ്രൂഷകൾ എല്ലാ വിശ്വാസികൾക്കും അറിയാനാകുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ മിഷൻ വെബ്സൈറ്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കാക്കനാട് മൌണ്ട് സെന്‍റ് തോമസിലാണ് ഉദ്ഘാടനം നടന്നത്.
മിഷനെ അറിയുക, മിഷ്ണറിയാവുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സീറോ മലബാർ മിഷൻ, വിശ്വാസികളിൽ പ്രേഷിതതീക്ഷ്ണത വളർത്താൻ എല്ലാ വർഷവും ജനുവരിയിൽ പ്രേഷിതവാരം ആചരിക്കുന്നുണ്ടെന്നു ബിഷപ്പ് മാർ റാഫേൽ തട്ടിൽ അറിയിച്ചു.
സഭാധികാരികള്‍ക്കു വിശ്വാസികളുമായും വിശ്വാസികള്‍ക്കു തിരിച്ചും ആശയവിനിമയം നടത്തുന്നതിനും സഭാ സ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാനുമായി സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിന്നു.
