India - 2025

കോട്ടയം അതിരൂപത സ്ഥാപനദിനാഘോഷങ്ങള്‍ക്കു പരിസമാപ്തി

സ്വന്തം ലേഖകന്‍ 03-09-2017 - Sunday

കണ്ണൂര്‍: 1911 ഓഗസ്റ്റ് 29ന് ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി തെക്കുംഭാഗ കത്തോലിക്കര്‍ക്കായി വിശുദ്ധ പത്താംപിയൂസ് മാര്‍പാപ്പ സ്ഥാപിച്ച കോട്ടയം വികാരിയാത്തിന്റെ 107ാമത് സ്ഥാപനദിനാചരണ ആഘോഷങ്ങള്‍ക്കു പരിസമാപ്തി. പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്നു ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പതാക പ്രയാണത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

മടമ്പം ലൂര്‍ദ് മാതാ ഫൊറോന പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനംചെയ്തു. പാവപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും സഭാശുശ്രൂഷകളുടെ ഫലമനുഭവിക്കുമ്പോഴാണു ദരിദ്രരുടെ പക്ഷംചേരുന്ന ക്രൈസ്തവസാക്ഷ്യത്തിന്റെ വക്താക്കളായി നാം മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ പിതാക്കന്മാരുടെ വിശ്വാസ തീഷ്ണതയും സഭാസ്‌നേഹവും സാമൂഹ്യ പ്രതിബദ്ധതയും വരുംതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ് ജെയിംസ്, കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ.ഡെയ്‌സി പച്ചിക്കര, മടന്പം ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. എബ്രാഹം പറന്‌പേട്ട്, കെസിസി മലബാര്‍ റീജണല്‍ പ്രസിഡന്റ് ബാബു കദളിമറ്റം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ് സിസ്റ്റര്‍ വി.ടി. ത്രേസ്യാമ്മ, കെസിവൈഎല്‍ പ്രസിഡന്റ് മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കല, സാഹിത്യ, കാര്‍ഷിക, വൈജ്ഞാനിക മേഖലകളില്‍ മികവു തെളിയിച്ച ഫാ. ജോയി കട്ടിയാങ്കല്‍, ക്രിസ് ലൂക്കോസ് നടുവീട്ടില്‍, ഡെല്‍റ്റ കുര്യന്‍ മംഗലത്തില്‍, ജോണിഷ് വില്‍സണ്‍ അദിയാപ്പിള്ളില്‍, റെജി തോമസ് കുന്നൂപ്പറന്പില്‍, സണ്ണി മറ്റക്കര, കൊച്ചിക്കുന്നേല്‍ ടി.സി എബ്രാഹം, സ്റ്റീഫന്‍ പുഷ്പമംഗലം, മെല്‍ബിന്‍ ബിജു പൂവത്തിങ്കല്‍, ജെറീന ജോണ്‍ ഞാറക്കാട്ടില്‍, ജിസ്‌ന ജോണ്‍ ഇളംപ്ലാക്കാട്ട്, ട്രീസ വില്‍സണ്‍ രാമച്ചനാട്ട്, ഐറിന്‍ മാത്യു, അലീന എലിസബത്ത് ജോബി, ഡെല്‍ന സണ്ണി, അര്‍ഷ ജോണ്‍ എന്നിവരെ ആദരിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് 107ാമത് സ്ഥാപന ദിനാഘോഷങ്ങള്‍ നടത്തിയത്.

More Archives >>

Page 1 of 95