India - 2025
സുബോധന പാസ്റ്ററല്‍ സെന്ററില്‍ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് ഇന്നാരംഭിക്കും
സ്വന്തം ലേഖകന്‍ 06-09-2017 - Wednesday
കൊച്ചി: അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്റര്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുമായി അഫിലിയേറ്റ് ചെയ്തു സംഘടിപ്പിക്കുന്ന ഒന്‍പതു മാസം ദൈര്‍ഘ്യമുള്ള ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് ഇന്നാരംഭിക്കും. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും.
ആദ്യ ക്ലാസ് റവ.ഡോ.മാര്‍ട്ടിന്‍ കല്ലുങ്കല്‍ നയിക്കും. അല്മായര്‍ക്കും സമര്‍പ്പിതര്‍ക്കും പങ്കെടുക്കാം. ബൈബിള്‍ വിജ്ഞാനീയം, സഭാചരിത്രം, സഭാനിയമം, പൗരസ്ത്യ ദൈവശാസ്ത്രം, ആരാധനക്രമം തുടങ്ങിയ വിഷയങ്ങള്‍ കോഴ്‌സില്‍ പ്രതിപാദിക്കും.
സെമിനാരി പ്രഫസര്‍മാര്‍ തയാറാക്കിയ മലയാളത്തിലുള്ള ടെക്സ്റ്റ് ബുക്കുകളെ ആധാരമാക്കിയാണു ക്ലാസുകള്‍. ബുധനാഴ്ചകളില്‍ വൈകുന്നേരം ആറു മുതല്‍ 8.30 വരെയാണു ക്ലാസുകള്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400092982.