India - 2025
വിശ്വാസത്തിന്റെയും പേരില്‍ ഭയന്നു ജീവിക്കേണ്ട സാഹചര്യത്തിന്റെ ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്ക്: കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 08-09-2017 - Friday
കൊച്ചി: ഇന്നു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭയന്നു ജീവിക്കേണ്ട സാഹചര്യം ഇന്ത്യന്‍ പൗരനുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കു മാത്രമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ്.
വര്‍ഗീയ ഫാസിസത്തിനെതിരേ നിലപാട് സ്വീകരിച്ച പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമായിക്കൂടിയാണു മനസിലാക്കേണ്ടത്.
ഭാരതത്തിന്റെ മതസൗഹാര്‍ദവും മതേതര മൂല്യങ്ങളും ബലികഴിച്ചുകൊണ്ടുള്ള വികസന സ്വപ്നങ്ങള്‍ മൗഢ്യമാണെന്നു ഭരണരംഗത്തുള്ളവരും ബന്ധപ്പെട്ടവരും തിരിച്ചറിയണമെന്നു കത്തോലിക്ക കോണ്‍ഗ്രസെന്നും ദേശീയ പ്രസിഡന്റ് വി.വി. അഗസ്റ്റിനും ജനറല്‍ സെക്രട്ടറി ബിജു പറയന്നിലവും പ്രസ്താവനയില്‍ പറഞ്ഞു.