India - 2025

ദൈവനിഷേധത്തിന്റെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ കടമയുള്ളവരാണു അഭിഭാഷകരെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 10-09-2017 - Sunday

ചങ്ങനാശേരി: ദൈവനിഷേധത്തിന്റെയും മൂല്യനിഷേധത്തിന്റെയും സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കാനും കടമയുള്ളവരാണു അഭിഭാഷകരെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍ ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അഭിഭാഷകര്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയരാണെന്നും അവര്‍ സത്യത്തിന്റെയും നീതിയുടെയും ശുശ്രൂഷകരാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി മുന്‍ ജഡ്ജി പരേതനായ ജസ്റ്റീസ് കെ. കെ. മാത്യുവിനെ അനുസ്മരിച്ച് കെ. ജെ. കുര്യന്‍ കുറ്റിയില്‍ പ്രഭാഷണം നടത്തി. മുതിര്‍ന്ന അഭിഭാഷകരുമായ അതിരൂപതാംഗങ്ങളായ അഭിഭാഷകരെ മാര്‍ ജോസഫ് പെരുന്തോട്ടം ആദരിച്ചു. ആനുകാലിക സാമൂഹിക സാമുദായിക വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ദേശീയ വിദ്യാഭ്യാസനയവും രാഷ്ട്രീയ അജന്‍ഡകളും എന്ന വിഷയത്തില്‍ പ്രഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി.

വികാരി ജനറാള്‍ റവ. ഡോ. ജെയിംസ് പാലയ്ക്കല്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോ ഓര്ഡി്നേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, അഡ്വ. ജോര്ജ്മ വര്ഗീഓസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. പി. ജോസഫ്, ജോബി പ്രാക്കുഴി, ടോം ജോസഫ്, ഫാ. ജോസഫ് പനക്കേഴം, പ്രഫ. ജെ. സി. മാടപ്പാട്ട്, വര്ഗീടസ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി..

More Archives >>

Page 1 of 96