India - 2025

ജോസഫ് മാലിപ്പറമ്പിലച്ചന്റെ ചരമവാര്‍ഷികാചരണം ഇന്ന്

സ്വന്തം ലേഖകന്‍ 09-09-2017 - Saturday

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗിന്റെ സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ചരമവാര്‍ഷികദിനാചരണം ചങ്ങനാശേരി അതിരൂപതയിലെ ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ ഇന്നു നടക്കും. രാവിലെ 9.15ന് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. 9.30ന് അനുസ്മരണ സമ്മേളനം മൂവാറ്റുപുഴ മലങ്കര രൂപത ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്യും. 2017ലെ മാലിപ്പറന്പില്‍ മിഷന്‍ അവാര്‍ഡ് മോന്‍സ് ജോസഫ് എംഎല്‍എ മാനന്തവാടി രൂപതയിലെ ഫാ. ജോര്‍ജ് മാന്പിള്ളിക്കു നല്‍കും.

സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചക്കണ്ടത്തില്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, റീജണല്‍ ഓര്‍ഗനൈസര്‍ ജോണ്സ്ണ്‍ കാഞ്ഞിരക്കാട്ട്, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ആശിഷ് ജോ കെ.എസ്, കുടമാളൂര്‍ മേഖല ഡയറക്ടര്‍ ഫാ. ജിജോ മുട്ടേല്‍, എംഎസ്ടി സഭ അംഗം ഫാ. ജോസഫ് അയ്യന്‍കനാല്‍ എന്നിവര്‍ പ്രസംഗിക്കും. ആര്‍പ്പൂക്കര ചെറുപുഷ്പം ഇടവകാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. മാര്‍ ജയിംസ് കാളാശേരിയെക്കുറിച്ചു ചങ്ങനാശേരി അതിരൂപത മിഷന്‍ ലീഗ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറന്പില്‍ രചിച്ച നിന്റെ രാജ്യം വരണം എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.

പൊതുസമ്മേളനത്തിനുശേഷം കബറിടത്തിങ്കല്‍ നടക്കുന്ന പ്രാര്‍ഥനയ്ക്കു കുടമാളൂര്‍ ഫൊറോനാ വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ നേതൃത്വം നല്‍കും. ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോബി കറുകപ്പറന്പില്‍ അനുസ്മരണ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നു ശ്രാദ്ധഭക്ഷണം. ഉച്ചകഴിഞ്ഞ് സംസ്ഥാന മാനേജിംഗ് കമ്മിറ്റി. വൈകുന്നേരം നാലോടെ ചടങ്ങുകള്‍ സമാപിക്കും.

More Archives >>

Page 1 of 96