India - 2025
ജീവന്റെ ഉത്ഭവം മുതല്‍ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യം: ബിഷപ്പ് വിന്‍ചെന്‍സോ പാഗ്ല
സ്വന്തം ലേഖകന്‍ 24-09-2017 - Sunday
കൊച്ചി: ജീവന്റെ ഉത്ഭവം മുതല്‍ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യമാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും രോഗികളോടുമുള്ള സഭയുടെ പരിഗണനയ്ക്കു പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണെന്നും വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍ചെന്‍സോ പാഗ്ല. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
ജീവിതവും പ്രവര്‍ത്തനങ്ങളും വഴി അനേകം പാവപ്പെട്ടവരായ രോഗികളെ സഹായിക്കാനും ശുശ്രൂഷിക്കാനും സഭയുടെ ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്കു കഴിയുന്നത് അഭിമാനകരമാണ്. മനുഷ്യത്വത്തോടും ആര്‍ദ്രതയോടും കൂടിയാണു നാം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്നത്. വിശുദ്ധ തോമാശ്ലീഹയാല്‍ സ്ഥാപിതമായ ഭാരതസഭയില്‍ സവിശേഷമായ ഈ സമീപനരീതി സ്വാഭാവികമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നതാണ്. ജീവന്റെ ഉത്ഭവം മുതല്‍ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യമാണ്. ജീവന്റെ സംസ്‌കാരത്തിന് ഒരുവിധത്തിലും ആശങ്കകളുണ്ടാവരുതെന്നും ആര്‍ച്ച് ബിഷപ്പ് വിന്‍ചെന്‍സോ പാഗ്ല പറഞ്ഞു.