India - 2025

മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ ചരമവാര്‍ഷിക ദിനാചരണവും സുവര്‍ണ ജൂബിലി ആഘോഷവും 21ന്

സ്വന്തം ലേഖകന്‍ 19-11-2017 - Sunday

പാലാ: പാലാ രൂപത പ്രിസ്ബിറ്ററല്‍, പാസ്റ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണ ജൂബിലി ആഘോഷവും മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 31ാം ചരമവാര്‍ഷിക ദിനാചരണവും 21ന് പാലാ കത്തീഡ്രല്‍ പാരീഷ്ഹാളില്‍ നടക്കും. രാവിലെ 9.30ന് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വചനസന്ദേശം നല്‍കും.

മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും. തുടര്‍ന്ന് പാരീഷ്ഹാളില്‍ പാസ്റ്ററല്‍, പ്രിസ്ബിറ്ററല്‍ സംയുക്ത സമ്മേളനം നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തും. കൗണ്‍സിലുകളുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും.

പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, ജോണ്‍ കച്ചിറമറ്റം, പ്രഫ.ഫിലോമിന ജോസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ കൃതജ്ഞത പറയും.


Related Articles »