India - 2025

വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് ആശ്രമ ദേവാലയത്തില്‍ സമാപനം

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ സ്മരണ പുതുക്കിയുള്ള തിരുനാളിന് മാന്നാനം ആശ്രമ ദേവാലയത്തില്‍ സമാപനം. ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഈ ദിവസങ്ങളില്‍ ആശ്രമത്തില്‍ എത്തിയത്. സമാപന ദിനമായ ഇന്നലെ രാവിലെ മുതല്‍ ആശ്രമത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരിന്നു. രാവിലെ കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍നിന്നു തുടങ്ങിയ തീര്‍ത്ഥാടനം 10.30ന് ആശ്രമ ദേവാലയത്തില്‍ വിശുദ്ധന്റെ കബറിടത്തിങ്കല്‍ എത്തിച്ചേര്‍ന്നു.

11ന് സിഎംഐ സഭയിലെ നവവൈദികര്‍ പ്രിയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണം നടന്നു. വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കലിനുശേഷം ആറിനു ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു.

വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരിന്നു. വിശുദ്ധന്റെ തിരുസ്വരൂപത്തെ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ അനുഗമിച്ചു. പ്ര​ദ​ക്ഷി​ണം ഫാ​ത്തി​മ മാ​താ ക​പ്പേ​ള​യി​ൽ എ​ത്തി​യ​പ്പോ​ൾ ഫാ.​ഡേ​വി​സ് ചി​റ​മ്മേ​ൽ സ​ന്ദേ​ശം ന​ൽ​കി. തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടെയാണ് തിരുനാളിന് സമാപനമായത്.


Related Articles »