India

ഇന്‍ഡോറില്‍ വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടിയുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

ജോര്‍ജ്ജ് പി എ 30-01-2018 - Tuesday

ഇന്‍ഡോാര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശുക്ലിയ പ്രദേശത്തെ വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടിയുടെ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യനോസിന്റെയും വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടിയുടെയും തിരുനാള്‍ ആഘോഷിച്ചു. പള്ളോട്ടൈന്‍ സഭാ സമൂഹത്തിന്റെ ഇന്‍ഡോറിലെ ഏക പള്ളിയാണ് ശുക്ലിയ പള്ളി. ജനുവരി 12 മുതല്‍ 21 വരെയുള്ള തീയതികളിലായാണ് തിരുനാള്‍ ആഘോഷം നടന്നത്. തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം ജപമാലയും നൊവേനയും തുടര്‍ന്നു ദിവ്യബലിയും നടന്നു.

ജനുവരി 21നു നടന്ന ദിവ്യബലിയ്ക്കു ഇന്‍ഡോര്‍ ബിഷപ്പ് തോട്ടുമാരിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു പ്രദിക്ഷണവും നടന്നു. തിരുനാളില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. വിശുദ്ധ സെബസ്ത്യനോസിന്റെ ആദരവും നേര്‍ച്ചയുമായി കഴുന്നു എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യവും തിരുനാളില്‍ ഒരുക്കിയിരിന്നു. കഴുന്ന് എടുക്കല്‍ നേര്‍ച്ച ഉള്ള വടക്കേ ഇന്ത്യയിലെ ചുരുക്കം ദേവാലയങ്ങളില്‍ ഒന്നാണ് ഇന്‍ഡോറിലെ ശുക്ലിയ പള്ളി. കൂട്ടായ്മയുടെ ആഘോഷത്തില്‍ പങ്കെടുത്തത്തിന് എല്ലാ വിശ്വാസികള്‍ക്കും നന്ദി അറിയിക്കുന്നതായി വികാരി ഫാ. സജി പുഞ്ചയില്‍ പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »