India - 2025

അമ്മമാരുടെ ജീവിതമാതൃക സഭയ്ക്കു മാതൃകയാകണം: മാര്‍ മാത്യു മൂലക്കാട്ട്

സ്വന്തം ലേഖകന്‍ 09-05-2018 - Wednesday

കോട്ടയം: കഠിനാധ്വാനവും ത്യാഗമനോഭാവവും ജീവിതവിശുദ്ധിയുമുള്ള അമ്മമാരുടെ ജീവിതമാതൃക സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും മാതൃകയാകണമെന്നു കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അല്മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാതൃദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ ചാലകശക്തികളായി മാറാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെസിഡബ്ല്യുഎ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. 'ബൈബിളിലെ അമ്മമാര്‍' എന്ന വിഷയത്തില്‍ മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സിന്‍സി പാറേല്‍, ജെസി ചേറുപറന്പില്‍, മേഴ്‌സി വെട്ടുകുഴി, ബീന നെടുംചിറ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »