India - 2025

പത്തനംതിട്ട രൂപതയുടെ അഞ്ചാമത്തെ വൈദിക ജില്ല നിലവില്‍ വന്നു

സ്വന്തം ലേഖകന്‍ 10-05-2018 - Thursday

സീതത്തോട്: മലയോര മേഖലയായ സീതത്തോട് കേന്ദ്രമാക്കി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ അഞ്ചാമത്തെ വൈദിക ജില്ല നിലവില്‍ വന്നു. സീതത്തോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. വര്‍ഗീസ് ചാമക്കാലായിലിനെ പ്രഥമ വൈദികജില്ല വികാരിയായി രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിയമിച്ചു. ഇന്നലെ സീതത്തോട് പള്ളിയില്‍ ചേര്‍ന്ന പത്തനംതിട്ട രൂപതയിലെ വൈദിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.

14 ദേവാലയങ്ങള്‍ പുതിയ വൈദിക ജില്ലയിലുണ്ടാകും. നിലവിലുണ്ടായിരുന്ന സീതത്തോട് ഉപജില്ല വൈദികജില്ലയായി ഉയര്‍ത്തിയതിനൊപ്പം കോന്നി വൈദിക ജില്ലയിലെ നാല് പള്ളികളും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. സെന്റ് മേരീസ് ദേവാലയം വൈദികജില്ലയുടെ ആസ്ഥാനമാകും. രൂപതയുടെ കോ അഡ്ജത്തൂര്‍ ബിഷപ്പായി നിയമിതനായ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസിന് വൈദികസമ്മേളനത്തില്‍ സ്വീകരണം നല്‍കി. രൂപത പിആര്‍ഒ ഫാ.ബോബി മലഞ്ചെരുവില്‍ പ്രസംഗിച്ചു.


Related Articles »