India - 2025

ഇഗ്‌നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവ വിവിധ സഭാധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 25-05-2018 - Friday

കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ വിവിധ സഭാധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഏബ്രഹാം മാര്‍ യൂലിയോസ്, യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ ബാവയെ സന്ദര്‍ശിച്ചു.

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുന്‍കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവരും ബാവയെ സന്ദര്‍ശിക്കാനെത്തി. ഉച്ചയ്ക്കു മലേക്കുരിശ് ദയറായില്‍ ബാവ സ്വകാര്യ സന്ദര്‍ശനം നടത്തി. മൂന്നുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെ 10.30 ന് എമിറേറ്‌്മസ് വിമാനത്തില്‍ നെടുന്പാശേരിയില്‍നിന്നു പുറപ്പെടുന്ന ബാവ ദുബായ് വഴി ഡമാസ്‌കസിലേക്കു മടങ്ങും. മടങ്ങും.


Related Articles »