India - 2025
അല്മായര്ക്കു വേണ്ടി വത്തിക്കാന്‍ അംഗീകാരമുള്ള കോഴ്സുകള്‍
സ്വന്തം ലേഖകന്‍ 21-10-2018 - Sunday
ചങ്ങനാശേരി: ചങ്ങനാശേരി അതിരുപതയിലെ ഉന്നതദൈവശാസ്ത്രപഠന കേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതനില്‍ അല്മായര്ക്കു വേണ്ടി വത്തിക്കാന്‍ അംഗീകാരമുള്ള വിവിധ കോഴ്സുകളുടെ പുതിയ ബാച്ചുകള്‍ ഉടന്‍ ആരംഭിക്കും. ത്രിവത്സര ദൈവശാസ്ത്ര ബിരുദ കോഴ്സ് (BA Rsc), ഏകവത്സര ബൈബിള്‍ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ത്രിവത്സര ദൈവശാസ്ത്ര ബിരുദ കോഴ്സിന് പ്ലസ് ടൂ, പിഡിസി യോഗ്യതയുള്ള അല്മായര്ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ആറുവരെയാണ് ക്ലാസുകള്‍.
ബൈബിള്‍, ആരാധനക്രമം,സഭാചരിത്രം, കാനന്‍ നിയമം, ധാര്‍മിക വിജ്ഞാനീയം തുടങ്ങിയ എല്ലാ ദൈവശാസ്ത്ര വിഷയങ്ങളിലും പരിശീലനം നല്‍കും. ഏകവത്സര ബൈബിള്‍ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് നടക്കുക. ബൈബിള്‍, ആരാധനക്രമം, ക്രൈസ്തവ ധാര്‍മികത, സഭാചരിത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04812421891, 9946751381, 9995145862.
