India - 2025

ഷെവലിയാര്‍ സെബാസ്റ്റ്യന്‍ സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍ 24-10-2018 - Wednesday

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രറിയായി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ നിയമിതനായി. സിബിസിഐ സെക്രറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്‌കരെനെഹാസാണ് നിയമന കത്ത് കൈമാറിയത്. ഇന്ത്യ ഫാമേഴ്‌സ് മൂവ്‌മെന്‍റ് ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ സംസ്ഥാന ചെയര്‍മാനുമാണ് അഡ്വ.വി.സി സെബാസ്റ്റ്യന്‍.

ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ കത്തോലിക്ക വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ശക്തിപ്പെടുത്തുവാനുള്ള ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. കത്തോലിക്ക സഭ ആഗോളതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അല്‍മായ അംഗീകാരമായ ഷെവലിയാര്‍ പദവി 2013 ഡിസംബറില്‍ ആണ് അഡ്വ.വി.സി.സെബാസ്റ്റ്യന് ലഭിച്ചത്.


Related Articles »